നിക്ഷേപിച്ചത് 21 ലക്ഷം, അക്കൗണ്ടിൽ 8098 രൂപ മാത്രം

FEBRUARY 12, 2024, 2:35 PM

പാലക്കാട്: സഹകരണ ബാങ്ക് തട്ടിപ്പ് കഥകൾ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. പാലക്കാട് കോൺഗ്രസ്‌ ഭരണ സമിതിക്ക് കീഴിലുള്ള ബാങ്കിൽ നടന്ന  തട്ടിപ്പിൽ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടിരിക്കുകയാണ് പാലക്കാട് സ്വദേശിക്ക്.

തിരുവില്വാമല സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുകയാണ് നഷ്ടമായത്.  30 ലക്ഷത്തോളം രൂപയാണ് മാത്തൂർ മഠത്തിൽ വീട്ടിൽ കൃഷ്ണകുമാറിന് നഷ്ടപ്പെട്ടത്. 

 കെഎസ്ഇബിയിൽ ഉദ്യോഗസ്ഥൻ ആയിരുന്ന ഇദ്ദേഹം 2023 വരെ 21 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചത്. പലിശ അടക്കം 30 ലക്ഷത്തോളം രൂപ അക്കൗണ്ടിൽ ഉണ്ടെന്ന പ്രതീക്ഷയിൽ കഴിഞ്ഞമാസം ബാങ്കിലെത്തി. 

vachakam
vachakam
vachakam

പണം പിൻവലിക്കാനായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അവശേഷിക്കുന്നത് 8098 രൂപ മാത്രമാണ് എന്ന് കൃഷ്ണകുമാർ അറിയുന്നത്. 

തിരുവില്വാമല ബാങ്കിലെ ഹെഡ് ക്ലാർക്ക് ആയിരുന്ന സുനീഷിന്റെ കൈവശമായിരുന്നു നിക്ഷേപത്തുകയെല്ലാം കൃഷ്ണകുമാർ ഏൽപ്പിച്ചത്. കൃത്യമായി സുനീഷ് റസീപ്റ്റും നൽകി. ഇതിനുശേഷമായിരുന്നു തട്ടിപ്പ്. പല ഇടപാടുകൾക്കും റസീപ്റ്റ് നൽകിയെങ്കിലും തുക വരവ് വെച്ചില്ല.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam