പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ഒമാനിലേക്ക് കടന്ന പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് എൻ ഐ എ പിടികൂടിയത്.
കേസിലെ 55-ാം പ്രതി ഷാഹുൽ ഹമീദിനെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്.
പ്രതിയെ കൊച്ചി എൻ ഐ എ കോടതിയിൽ ഹാജരാക്കി. കേസിൽ മൊത്തം 71 പ്രതികളാണ് ഉളളത്. ഗൂഢാലോചന, പ്രതികളെ ഒളിവിൽ താമസിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുളളത്.
ഇയാളെ ഒമാനിൽ നിന്ന് ഡൽഹിയിൽ എത്തിക്കുകയും തുടർച്ച് കൊച്ചിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഷാഹുലിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
