തൃശൂർ: കെ.വി. തോമസിൻ്റെ പുസ്തകത്തിൽ പറയുന്ന വെളിപ്പെടുത്തലുകൾ തള്ളി പത്മജ വേണുഗോപാൽ. കെ. കരുണാകരനും സോണിയ ഗാന്ധിയും തമ്മിൽ തെറ്റാൻ കാരണം താനാണെന്ന വാദം തെറ്റാണെന്ന പത്മജ പറഞ്ഞു.
പുസ്തകം വിറ്റ് പോകാൻ ഏന്ത് വൃത്തികേടും പറയരുത്. കരുണാകരനും മുരളീധരനും സ്ഥാനങ്ങളിൽ എത്തിയത് ഔദാര്യം കൊണ്ടല്ലെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.
കെ. മുരളീധരനെ കെപിസിസി പ്രസിഡണ്ട് ആക്കുന്ന കാര്യത്തിൽ സോണിയ ഗാന്ധിക്ക് എതിർപ്പ് ഇല്ലായിരുന്നു.ഒരു കുടുംബത്തിൽ നിന്ന് രണ്ടുപേർ വേണ്ട എന്ന് കരുതി താൻ തന്നെയാണ് പിൻവാങ്ങിയത്.
ആ സംഭവത്തെയാണ് തോമസ് മാഷ് പറയുന്നതെന്ന് പത്മജ പറഞ്ഞു. കുമ്പളങ്ങിയിൽ നിന്ന് കെ.വി. തോമസ് പുറത്തേക്ക് എങ്ങനെ വന്നു എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും പത്മജ ചൂണ്ടിക്കാട്ടി.
കെ. കരുണാകരന് വയ്യാതായപ്പോഴാണ് തോമസ് മാഷ് ആന്റണിയുടെ അടുത്ത് എത്തിയത്. പിന്നീട് അദ്ദേഹം പിണറായിയുടെ അടുത്ത് എത്തി. നന്ദി ഇല്ല , പക്ഷേ കുറ്റപ്പെടുത്തുന്നത് ശരിയല്ല. സത്യങ്ങൾ എഴുതിയാൽ ഇതിലും മോശമാകും. എങ്ങനെ കെ.വി. തോമസ് ആയി എന്ന ചരിത്രം അദ്ദേഹം ഓർക്കണമെന്നും പത്മജ പറഞ്ഞു.
അദ്ദേഹത്തെ സഹോദരനെപ്പോലെയും കുടുംബാംഗത്തെ പോലെയുമാണ് കണ്ടത്. വേറെ ജോലി ഇല്ലാത്തതുകൊണ്ടാണ് പുസ്തകം എഴുതിയത്. അത് വിറ്റുപോകാൻ എന്ത് വൃത്തികേടും എഴുതുന്നു. അത് കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല. തന്നെ ഇക്കാര്യങ്ങളിൽ വലിച്ചിഴക്കരുതെന്നും പത്മജ പറഞ്ഞു.
കെ.വി. തോമസിന്റെ 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിലാണ് കെ. കരുണാകരൻ - സോണിയാ ഗാന്ധി ബന്ധം വഷളായതിനെ പരാമർശിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
