'സുധാകരേട്ടാ സ്വാഗതം': ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍

MARCH 13, 2026, 10:41 PM

തൃശൂർ: കെ. സുധാകരനെ ബിജെപിയിലേക്ക് പരസ്യമായി ക്ഷണിച്ച് പത്മജ വേണുഗോപാല്‍. കെ. സുധാകരൻ ഒരിക്കലും വഴിയാധാരമാകില്ലെന്നും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും പത്മജ തൃശൂരില്‍ വെച്ച് വ്യക്തമാക്കി. 

തന്റെ പിതാവ് കെ. കരുണാകരനോട് കാണിച്ച അതേ അനീതിയാണ് ഇപ്പോള്‍ സുധാകരനും നേരിട്ടുകൊണ്ടിരിക്കുന്നതെന്നും, കരുണാകരന്റെ മകളായ തന്നോട് കാണിക്കാത്ത മര്യാദ സുധാകരനോട് കാണിക്കുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ലെന്നും അവര്‍ തുറന്നടിച്ചു.

മരണം വരെ തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വി കരുണാകരനെ വേദനിപ്പിച്ചിരുന്നതായും സുധാകരനെപ്പോലുള്ള കരുത്തരായ നേതാക്കള്‍ ബിജെപിയിലേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പത്മജ ഓര്‍മ്മിപ്പിച്ചു. 

vachakam
vachakam
vachakam

കോണ്‍ഗ്രസിലുണ്ടായിരുന്ന കാലം തൊട്ടേ തനിക്ക് സുധാകരനുമായി അടുത്ത ബന്ധമാണുള്ളതെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹം അതൃപ്തനാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് ഈ പ്രസ്താവന വഴിതെളിക്കുമെന്ന് ഉറപ്പാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam