' അനുമതിയില്ലാതെ പിഡബ്ല്യുഡി റോഡുകൾ കുഴിക്കരുത്'  : നിർദ്ദേശവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്

MAY 31, 2025, 6:45 AM

മലപ്പുറം: പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ കുഴിക്കരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 

ജില്ലാ കളക്ടറുടെ മുൻകൂർ അനുമതിയോ വകുപ്പുകൾ തമ്മിലുള്ള ധാരണയോ ഇല്ലാതെ റോഡുകൾ കുഴിക്കാൻ പാടില്ലെന്നും കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ മന്ത്രി പറഞ്ഞു. 

മികച്ച രീതിയിൽ പണി പൂർത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുക്കൊണ്ട് കുഴിക്കുന്നത്. ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കൽ നടപടിയെന്ന് ജില്ല കളക്ടർ പരിശോധിക്കണം. 

vachakam
vachakam
vachakam

 വാട്ടർ അതോറിറ്റി, ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളെ ഉൾപ്പെടുത്തി ജില്ല കളക്ടർ അടിയന്തരമായി യോഗം ചേരണം.

ഇതു സംബന്ധിച്ച് സംസ്ഥാന തലത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളണം. കുടിവെള്ള പ്രശ്‌നം പോലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് പ്രാധാന്യമനുസരിച്ച് മാത്രം റോഡ് കുഴിക്കാൻ അനുമതി നൽകിയാൽ മതിയെന്നും മന്ത്രി പറഞ്ഞു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam