മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ഫ്‌ളോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്കു പരിക്ക്

FEBRUARY 6, 2026, 12:22 AM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്‌സിജൻ സിലിണ്ടറിലെ ഫ്‌ളോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. വനിതാ അറ്റൻഡറായ ഫാരിഷ ബീവിക്കാണ് നെറ്റിയിൽ ചില്ല് കുത്തി പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റി വിഭാഗത്തിലായിരുന്നു സംഭവം ഉണ്ടായത്. 

ഓക്‌സിജൻ സിലിണ്ടറിലെ ഫ്‌ളോമീറ്ററിലെ പ്രഷർ ഗേജ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സാരമായ പരിക്കേറ്റ ഫാരിഷ ബീവിയെ ട്രോമ കെയർ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നൽകുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഇതിന് മുമ്പ് കഴിഞ്ഞ മെയ് മാസത്തിലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമാനമായ അപകടം നടന്നിരുന്നു. അന്ന് ഓക്‌സിജൻ സിലിണ്ടറിലെ ഫ്‌ളോമീറ്റർ പൊട്ടിത്തെറിച്ച് അനസ്‌തേഷ്യ ടെക്‌നീഷ്യന് തലയോട്ടിക്ക് പരിക്കേറ്റിരുന്നു. എസ്‌ഐടി ആശുപത്രിയിലെ വനിതാ അറ്റൻഡർക്കും സമാന സംഭവത്തിൽ കണ്ണിന് പരിക്കേറ്റിരുന്നു. ഇത്തരത്തിൽ ആവർത്തിച്ചുണ്ടാകുന്ന ഇത്തരം അപകടങ്ങൾ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്ക ഉയർത്തുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam