തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിൻ്റെ ഫ്ലോമീറ്റർ തെറിച്ച് നെറ്റിയിൽ പതിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അനസ്തേഷ്യ ടെക്നോളജി ട്രെയിനിയ്ക്ക് ഗുരുതര പരിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അനസ്തേഷ്യ ടെക്നോളജി ട്രയിനി ആയ അഭിഷേകി (21) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എം ഡി ഐ സിയുവിൽ വച്ചാണ് വാൽവ് തെറിച്ച് അഭിഷേകിൻ്റെ നെറ്റിയിൽ പതിച്ചത്.
മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടർ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു: ജീവനക്കാരന്റെ തലയോട്ടിക്ക് പരിക്ക്
തുടർന്ന് അഭിഷേകിനെ സ്കാനിംഗ് പരിശോധനയ്ക്കു ശേഷം പരിക്ക് സാരമുള്ളതല്ലെന്ന് കണ്ടെത്തുകയും മുറിവ് മരുന്നുവച്ച് ഹോസ്റ്റലിലേക്ക് വിടുകയും ചെയ്തു. ഹോസ്റ്റലിൽ വിശ്രമത്തിനിടെ
അപസ്മാരം പോലുള്ള ലക്ഷണങ്ങളുമായി വീണ്ടും വന്നതിനാൽ എം ഡി ഐസിയുവിൽ അഡ്മിറ്റ് ചെയ്തു. വിശദമായ പരിശോധനയിൽ മറ്റു രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും കൂടുതൽ പരിശോധനയ്ക്കായാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്