അൻവറിന് മുന്നിൽ വീണ്ടും വാതിൽ  കൊട്ടിയടച്ച് വിഡി സതീശൻ 

JUNE 24, 2025, 8:51 PM

തിരുവനന്തപുരം: പിവി അൻവറിനെ മുന്നണിയിലേക്ക് എടുക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

പിവി അൻവറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന നിലപാട് തന്നെയാണ് വിഡി സതീശൻ പറയുന്നത്.

ജനകീയ വിഷയങ്ങളിൽ ശ്രദ്ധ തിരിക്കാൻ നിലമ്പൂരിൽ ശ്രമമുണ്ടായി. മന്ത്രിമാർ അതിനായി നിലമ്പൂരിൽ ക്യാമ്പ് ചെയ്തു. നിലമ്പൂർ യുഡിഎഫ് മണ്ഡലമെന്ന സിപിഎം വിലയിരുത്തൽ ശരിയല്ല. നിലമ്പൂരിൽ മണ്ഡല പുനർ നിർണയം വന്നപ്പോൾ യുഡിഎഫിന് മികച്ച ഭൂരിപക്ഷം നൽകിയിരുന്ന രണ്ട് പഞ്ചായത്തുകൾ വണ്ടൂർ മണ്ഡലത്തിൻ്റെ ഭാഗമായി. 

vachakam
vachakam
vachakam

നിലമ്പൂരിൽ സർക്കാരിന് വോട്ട് കുത്തനെ കുറഞ്ഞത് ഭരണ വിരുദ്ധ വികാരത്തിൻ്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടീം യുഡിഎഫാണ് നിലമ്പൂരിൽ ജയത്തിന് കാരണം. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് വിപുലീകരിക്കും. വിലപേശൽ രാഷ്ട്രീയത്തിന് മുന്നിൽ തലകുനിക്കില്ല. 

ജനങ്ങൾക്ക് സർക്കാരിനെ താഴെയിറക്കണമെന്ന് ഉണ്ടായിരുന്നു. പിണറായി 3 എന്ന് കേൾക്കുന്നത് ജനത്തിന് പേടിയായി മാറിയെന്നും പ്രതിപക്ഷ നേതാവ്   പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam