തിരുവനന്തപുരം: അധികാരമേറ്റതിന് പിന്നാലെ നിർണായക തീരുമാനങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ “ഓപ്പറേഷൻ തുഫാൻ – ദ നർക്കോ ഹണ്ട്” എന്ന പ്രത്യേക പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരള പൊലീസ് സ്റ്റേഷനുകളെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ലഹരി മാഫിയയുടെ വേരറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഡിജിപിയും പൊലീസ് ഉപദേഷ്ടാവും പങ്കെടുത്തു.
സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകളിലും സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തുന്നവരെ “ഗുഡ് മോണിംഗ്” പറഞ്ഞ് സ്വീകരിക്കുന്ന സംസ്കാരം കൊണ്ടുവരും. സ്റ്റേഷനുകൾ കൂടുതൽ വൃത്തിയുള്ളതാക്കുകയും കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കുകയും ചെയ്യും.
പരാതികൾ സമചിത്തതയോടെ കേൾക്കുന്ന സംവിധാനമുണ്ടാകുമെന്നും ഇതിലൂടെ പൊലീസ് സ്റ്റേഷനുകൾ യഥാർത്ഥ ജനസേവന കേന്ദ്രങ്ങളാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് ട്രെയിനിംഗ് സിലബസിലും പരിഷ്കാരം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യപ്പെട്ട മന്ത്രി, നിയമലംഘകരെയും നിയമത്തെ വെല്ലുവിളിക്കുന്നവരെയും വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പുനൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
