വിവാഹം കഴിഞ്ഞു ഒന്നര വർഷം മാത്രം; പാലക്കാട് ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു 

OCTOBER 11, 2025, 12:45 AM

പാലക്കാട്: പാലക്കാട് ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നതായി റിപ്പോർട്ട്. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം ഉണ്ടായത്. ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കല്‍ വൈഷ്ണവി(26) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ദീക്ഷിത്തിനെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. 

അതേസമയം ഇന്നലെ രാത്രി വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയില്‍ എത്തിയ ഉടന്‍ വൈഷ്ണവി മരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വൈഷ്ണവിയെ ദീക്ഷിത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ശ്രീകൃഷ്ണപുരം പൊലീസ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഒന്നര വര്‍ഷം മുന്‍പായിരുന്നു വൈഷ്ണവിയും ദീക്ഷിതും വിവാഹിതരായത്. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലയ്ക്കല്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്റെ മകളാണ് വൈഷ്ണവി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam