തിരുവനന്തപുരം: ഊബർ ഒഴികെയുള്ള ഓൺലൈൻ ടാക്സി തൊഴിലാളികളുടെ സമരം പിൻവലിച്ചു.
ഊബർ, ഓല, റാപ്പിഡോ, കേരള സവാരി തുടങ്ങിയ കമ്പനികളിലെ പ്രതിനിധികളുമായി ഡ്രൈവർമാരുടെ സംഘടന നടത്തിയ ചർച്ചക്ക് പിന്നാലെയാണ് തീരുമാനം.
ഓൺലൈൻ ടാക്സികളുടെ അനിശ്ചിതകാല സമരത്തിൽ ഊബർ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരമാണ് പിൻവലിച്ചത്.
ഊബർ ഒഴികെയുള്ള ആപ്പുകൾ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു. നാളെ മുതൽ കേരള സവാരി ഉൾപ്പെടെയുള്ള മറ്റ് ആപ്പുകൾ വഴി സർവീസ് തുടരും.
നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കൽ, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണം, മുൻകൂട്ടി നോട്ടീസ് നൽകാതെ ഡ്രൈവർമാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധനവില വർധനവിനിടയിലും ടാക്സിനിരക്ക് കുറക്കൽ, ഏകീകൃതനിരക്ക് ഏർപ്പെടുത്തണമെന്നതുൾപ്പെടെയുള്ള 11 ഇന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
