മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. വീട്ട് മുറ്റത്ത് കളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടെ അബദ്ധത്തില്‍ കല്ല് വാരി വിഴുങ്ങുകയായിരുന്നു.
പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടില്‍ മഹ്‌റൂഫ്-റുമാന ദമ്പതികളുടെ മകന്‍ അസ്‌ലം നൂഹ് ആണ് മരിച്ചത്.
ഉടന്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
