കോഴിക്കോട്: ഡിസിസി ഓഫീസിന് മുന്നിൽ സണ്ണി ജോസഫിനെതിരെ ഫ്ലക്സ്.കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി, എംപിയും എംഎൽഎമാരും മണ്ഡലം ശ്രദ്ധിക്കട്ടെന്നാണ് ഫ്ലക്സിലുള്ളത്.
സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയെന്നും ഫ്ലെക്സിൽ പറയുന്നു.കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ഈ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, മന്ത്രിയായതിന് പിന്നാലെ സണ്ണി ജോസഫിന് പാർട്ടിയെ നേരായവിധം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല എന്ന വിമർശനങ്ങൾ നേരത്തെ ഉയർന്നുവന്നിരുന്നു. എന്നാൽ, സണ്ണി ജോസഫിനെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനമൊന്നും ഹൈക്കമാൻഡ് ഇതുവരെയും മുന്നോട്ട് വെച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
