പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ വഴിയിൽ തടയുകയും ദേഹത്ത് കയറിപ്പിടിക്കുകയും ചെയ്തു; ഓച്ചിറ സ്വദേശിക്ക് ഒന്നരവർഷം തടവ്

FEBRUARY 27, 2026, 9:04 AM

കായംകുളം: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ദേഹത്ത് കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ഒന്നരവർഷം തടവുശിക്ഷ വിധിച്ചു.ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണൻ ആണ് ഓച്ചിറ വില്ലേജ് പായിക്കുഴി മുറിയിൽ തോണ്ടുകണ്ടത്തിൽ വീട്ടിൽ ഇൻസാഫിനെ ശിക്ഷിച്ചത്.

മാന്നാർ പോലീസ് സബ് ഇൻസ്പെക്ടർ സോമൻ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി കോരയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 

2019 ഫെബ്രുവരി ഒന്നിന് മാന്നാർ മഹാദേവ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം നടന്നത്. പരുമലയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായിരുന്നു പ്രതി. അന്ന് വിദ്യാർത്ഥിനിയായിരുന്ന യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. തന്റെ പ്രണയാഭ്യർത്ഥന യുവതി നിരസിച്ചതിലുള്ള വിരോധം മൂലം യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പ്രതി പെരുമാറുകയായിരുന്നു.

vachakam
vachakam
vachakam

അതേസമയം, ഏഴുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam