വനിതകൾക്കെതിരായ കോൺഗ്രസ് പ്രവർത്തകരുടെ സൈബർ ആക്രമണം തടയണം; എഐസിസിക്ക് എൻഡബ്ല്യുഎംഐയുടെ കത്ത്

FEBRUARY 26, 2026, 11:21 PM

ഡൽഹി: വനിതകൾക്കെതിരായ കോൺഗ്രസ് പ്രവർത്തകരുടെ സൈബർ ആക്രമണം തടയാൻ പാർട്ടി നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് എഐസിസിക്ക് കത്ത്. വനിതാ മാധ്യമപ്രവർത്തകരുടെ ദേശീയ കൂട്ടായ്മയായ എൻഡബ്ല്യുഎംഐയാണ് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് കത്ത് അയച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതികൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന അധിക്ഷേപവും ആക്രമണവും ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ ഇടപെടൽ. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും അദ്ദേഹത്തിന്റെ അനുയായികളായി തിരിച്ചറിയപ്പെടുന്ന ചില പ്രവർത്തകർ ഓൺലൈനിൽ അപകീർത്തിപരമായ പ്രചാരണങ്ങൾ തുടരുന്നുവെന്നാണ് കത്തിലെ ആരോപണം.

അതേസമയം സ്ത്രീകൾക്കെതിരായ അതിക്രമപരമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പാർട്ടി വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കൂടാതെ, ‘പോഷ്’ നിയമപ്രകാരം പാർട്ടിക്കുള്ളിൽ ആഭ്യന്തര പരാതിനിവാരണ സമിതി രൂപീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam