മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ വിലക്കി എൻഎസ്എസ്

FEBRUARY 27, 2026, 7:55 AM

മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി നിഷേധിച്ചു. പുഷ്പാർച്ചന നടത്തുന്നതിനായുള്ള അനുമതിയാണ് എൻഎസ്എസ് നിഷേധിച്ചത്.തെരഞ്ഞെടുപ്പ് സമയത്തെ സന്ദർശനം വേണ്ടെന്ന നിലപാടിലാണ് എൻഎസ്എസ് ഈ തീരുമാനം എടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.

ചങ്ങനാശ്ശേരി എസ്‌ബി കോളേജിലെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് നാളെ ഉപരാഷ്ട്രപതി എത്തുന്നത്.ഇതിനോടനുബന്ധിച്ച് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഇന്ന് രാവിലെയാണ് അനുമതി ആവശ്യപ്പെട്ടത്. എന്നാൽ എൻഎസ്എസ് അനുമതി നൽകാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ പര്യടനത്തിന്റെ ഷെഡ്യൂൾ പുതുക്കി ഇറക്കുമെന്ന് അധികൃതർ അറിയിച്ചു. 

അതേസമയം, തെരഞ്ഞെടുപ്പ് സമയമായതും സുരക്ഷാ പരിശോധനകൾക്കായി മന്നം സമാധി തുറന്നു കൊടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നതുമാണ് അനുമതി നിഷേധിച്ചതിന് കാരണമെന്ന് എൻഎസ്എസിന്റെ അനൗദ്യോഗിക വിശദീകരണം വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam