കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ കസ്റ്റഡിയിൽ

JANUARY 25, 2025, 9:19 PM

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ കസ്റ്റഡിയിൽ .സിറ്റി പൊലീസ് കമ്മീഷണറുടെ സ്പെഷ്യൽ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കരുതൽ തടവിലാക്കിയത്.

ആക്കുളത്തിന് സമീപത്തെ ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം മദ്യപിക്കാൻ എത്തിയതായിരുന്നു ഓം പ്രകാശ്. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴക്കൂട്ടം- തുമ്പ സ്റ്റേഷൻ പരിധിയിലെ ബാറുകളിൽ എത്തി ഓംപ്രകാശ് അനധികൃത ഇടപാടുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

vachakam
vachakam
vachakam

നഗരത്തിലെ ഗുണ്ടാസംഘങ്ങൾ തമ്മിൽ പല തവണ ഏറ്റുമുട്ടിയത് പൊലീസിന് തലവേദനയായിരുന്നു. ഇതിനെ തുടർന്ന് ഗുണ്ടാ സംഘങ്ങളിലുള്ളവരെ നിരന്തരമായി നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam