തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നതിന് നിലവിലുണ്ടായിരുന്ന പുനർ കാഴ്ചപരിശോധന വകുപ്പ് പൂർണ്ണമായും ഒഴിവാക്കി.
ആറുമാസ കാലാവധിക്കുള്ളിൽ ലൈസൻസ് നേടാൻ കഴിയാത്തവർ ലേണേഴ്‌സ് പുതുക്കുമ്പോൾ വീണ്ടും കണ്ണ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയാണ് ഇതോടെ ഇല്ലാതാകുന്നത്.
കൂടാതെ, ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ ഉദ്യോഗാർത്ഥികൾക്ക് ഡിജിറ്റൽ ലൈസൻസ് ലഭ്യമാക്കാനും തീരുമാനമായി. സേവനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഒരു വെഹിക്കിൾ ഇൻസ്‌പെക്ടറും അസിസ്റ്റന്റ് ഇൻസ്‌പെക്ടറുമടങ്ങുന്ന സംഘത്തിന് പ്രതിദിനം 40 ഡ്രൈവിങ് ടെസ്റ്റുകളും 50 വാഹന ഫിറ്റ്‌നസ് പരിശോധനകളും നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ഫിറ്റ്‌നസ് പരിശോധനകൾക്ക് നിലവിലുള്ള തിരക്ക് കുറയ്ക്കാൻ ഈ പരിഷ്കാരം ഏറെ സഹായകമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്