തിരുവനന്തപുരം: ഫ്രൈഡ് റൈസും ബിരിയാണിയും മുതല്‍ മുട്ട അവിയലും മുട്ടറോസ്റ്റും വരെയുള്ള വിഭവങ്ങളോടെ കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു പരിഷ്‌കരണത്തില്‍ നിന്നും പുതിയ സര്‍ക്കാര്‍ പിന്‍മാറി.
ഭക്ഷണത്തിനുള്ള തുച്ഛമായ സര്‍ക്കാര്‍ വിഹിതത്തില്‍ വര്‍ധന വരുത്താത്തതിനാല്‍ ഭൂരിപക്ഷം സ്‌കൂളുകളിലും പരിഷ്‌കാരം കടലാസില്‍ ഒതുങ്ങി. ഇതോടെയാണ് ഈ അധ്യയന വര്‍ഷം വീണ്ടും ചോറും രണ്ട് കറികളും എന്ന പഴയരീതി മതിയെന്ന നിര്‍ദേശം.
സ്‌കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിക്ക് മെനു തീരുമാനിക്കാമെന്നാണ് വകുപ്പ് പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്.ചോറിനൊപ്പം രണ്ട് കറികള്‍ നിര്‍ബന്ധമായും നല്‍കണമെന്നും നിശ്ചിത അളവില്‍ പച്ചക്കറികളും പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുത്തണമെന്നും മാത്രമാണ് നിര്‍ദേശം. ഫണ്ടിന്റെ ലഭ്യത അനുസരിച്ചും കുട്ടികളുടെ താത്പര്യം കണക്കിലെടുത്തും മീനും ഇറച്ചിയും മെനുവില്‍ ഉള്‍പ്പെടുത്താമെന്നും നിര്‍ദേശമുണ്ട്.
പാചകവാതക വില ഇരട്ടിയായതും, മുട്ടയ്ക്കും പാലിനുമെല്ലാം വില കൂടുകയും ചെയ്തതോടെയാണ് ഈ അധ്യയന വര്‍ഷം ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ പ്രതിസന്ധിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
