തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ ആചാരപരമായ ആഘോഷം മാത്രമായി നടത്താന്‍ തീരുമാനം. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന് തീരുമാനിച്ചത്.മന്ത്രിമാരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കുടമാറ്റം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും.കുടകളുടെ എണ്ണം കുറയ്ക്കുകയും, കുടമാറ്റം 15 മിനുട്ടായും കുറയ്ക്കും ചെയ്യും. ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്.
അതേസമയം, പൂരത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് ദേവസ്വങ്ങള്‍ യോഗത്തില്‍ അറിയിച്ചു. അവസാന നിമിഷം പിന്‍മാറുന്നത് പ്രായോഗികമല്ലെന്നും ദേവസ്വങ്ങള്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
