കോട്ടയം : ജെസ്ന മരിച്ചതിനും മത പരിവര്‍ത്തനം നടത്തിയതിനും തെളിവില്ലെന്ന് സിബിഐ. പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാന കേസിലെ സിബിഐ റിപ്പോർട്ടിലാണ് ഈ പരാമർശം ഉള്ളത്.
ജെസ്ന മതപരിവർത്തനം നടത്തിയിട്ടില്ല. കേരളത്തിലെയും പുറത്തെയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജസ്‌ന മരിച്ചതിനും തെളിവില്ല. സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ജെസ്‌ന കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ല. തമിഴ്നാട്ടിലും കർണാടകയിലും മുംബൈയിലും ജെസ്നയ്ക്കായി അന്വേഷണം നടത്തി. ഇതിനായി ഇന്റർപോളിന്റെ സഹായം തേടിയെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്നയുടെ പിതാവിന് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ് അയച്ചു.
സിബിഐ റിപ്പോർട്ടിൽ മറുപടി നൽകാൻ നിർദ്ദേശിച്ചാണ് നോട്ടീസ്. ജനുവരി 19 നകം മറുപടി നൽകണം. കഴിഞ്ഞ ദിവസമാണ് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്.
തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് സിബിഐ കണ്ടെത്തൽ. ജെസ്‌ന മരിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അച്ഛനെയും ആൺ സുഹൃത്തിന്റെയും നുണ പരിശോധന നടത്തിയിരുന്നു. ഇതിലൊന്നും തെളിവ് കിട്ടിയില്ല. ജെസ്‌ന സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നില്ല. ജെസ്നയുമായി ബന്ധപ്പെട്ട് സമീപ സംസ്ഥാനങ്ങളിലും ആത്മഹത്യ പോയിന്റ്റുകളിലും പരിശോധന നടത്തി. കൂടുതൽ എന്തേലും കിട്ടിയാൽ അന്വേഷണം തുടരുമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്