അധികാരത്തർക്കത്തിൽ യുഡിഎഫ്; എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ

MAY 9, 2026, 10:16 PM

തിരുവനന്തപുരം: മുഖ്യമന്ത്രിയെ  തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ, നിർണ്ണായക വെളിപ്പെടുത്തലുമായി വി.ഡി. സതീശൻ രംഗത്ത്. എംഎൽഎമാർക്കിടയിൽ തനിക്ക് അനുകൂലമായ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് സതീശൻ വ്യക്തമാക്കി.

എല്ലാ എംഎൽഎമാരുടെയും വിജയം ഉറപ്പാക്കാനാണ് താൻ പരിശ്രമിച്ചത്. തന്റെ കണക്കുകൂട്ടലുകൾ കൃത്യമായിരുന്നുവെന്നും കഴിഞ്ഞ അഞ്ചു വർഷം യുഡിഎഫിനെ ഒറ്റക്കെട്ടായി നിലനിർത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസിനുള്ളിലെ അധികാര സമവാക്യങ്ങളിൽ കെ.സി. വേണുഗോപാലിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എംഎൽഎമാർക്ക് പുറമെ ഭൂരിഭാഗം എംപിമാരുടെയും പിന്തുണ വേണുഗോപാലിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

vachakam
vachakam
vachakam

എന്നാൽ, തന്റെ സീനിയോറിറ്റി ഒരു കാരണവശാലും അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. തർക്കം രൂക്ഷമാവുകയും സതീശൻ കടുത്ത നിലപാടിലേക്ക് നീങ്ങുകയും ചെയ്തതോടെ, വിഷയം വീണ്ടും ഹൈക്കമാൻഡിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. നേതാക്കൾ തെരുവിലിറങ്ങി പരസ്പരം പോരടിക്കുന്നത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam