പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് എൻ എൻ കൃഷ്ണദാസ്.
അപാരചർമ്മ ബലമുള്ള ആളുകൾക്ക് മാത്രമേ ഇത്രയും ആരോപണങ്ങൾ നേരിട്ടിട്ടും ജനങ്ങൾക്ക് മുന്നിൽ എത്താൻ ധൈര്യം ഉണ്ടാകുവെന്ന് എൻ എൻ കൃഷ്ണദാസ് പറഞ്ഞു.
രാഹുലിനെ പേറിയാൽ കോൺഗ്രസ് അപമാനിതരാവും, നാറും. രാഹുലിനെതിരെ നടപടി എടുത്തു എന്ന കോൺഗ്രസ് നിലപാട് ജനങ്ങളുടെ കണ്ണിൽപൊടിയിടുന്നതാണ്.
ചെയ്ത വോട്ട് തിരിച്ചെടുക്കാനുള്ള അവകാശം ഉണ്ടായിരുന്നെങ്കിൽ, ജനങ്ങൾ രാഹുലിനെ പുറത്താക്കുമായിരുന്നു. ജനപ്രാധിനിത്യ നിയമത്തിലെ ഈയൊരു പോരായ്മ ഉപയോഗിച്ച് രാഹുൽ എന്ന ദുർഗന്ധത്തെ ജനങ്ങൾക്കിടയിൽ നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
