തെറ്റ് തിരുത്തി വരൂ! പി കെ ശശിക്ക് വീണ്ടും പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന്  എന്‍ എന്‍ കൃഷ്ണദാസ്  

MARCH 5, 2026, 10:43 PM

പാലക്കാട്: തെറ്റ് തിരുത്തിയാൽ പി കെ ശശിക്ക് വീണ്ടും പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്. 

ശശിയോളം ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു സിപിഐഎം നേതാവ് പാലക്കാട് ജില്ലയിൽ ഉണ്ടാകില്ല എന്നും കൃഷ്ണദാസ് പറഞ്ഞു. അമിതമായ ലാളന കിട്ടിയത് കൊണ്ടാകും ശശി പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്. 

ഇതിന് മുൻപും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ടെന്നും ശശിയ്ക്ക് വ്യക്തികേന്ദ്രീകൃതമായ താത്പര്യമാണുള്ളത് എന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.

vachakam
vachakam
vachakam

സെക്രട്ടറിമാർ മാറുമ്പോൾ പാർട്ടിയുടെ സമ്പ്രദായം മാറില്ല. പാർട്ടിയാണ് ശരിയെന്ന് ശശിക്കും പുറത്ത് പോയവർക്കും പിന്നീട് ബോധ്യമാകും. പി കെ ശശിയും ജില്ല സെക്രട്ടറിയും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്നമാണോ എന്ന് അവരാണ് പറയേണ്ടത് എന്നും ജില്ലാ സെക്രട്ടറിയ്ക്കെതിരെ ശശി തെളിവ് പുറത്തുവിട്ടാൽ അദ്ദേഹം മറുപടി പറയുമെന്നും കൃഷ്ണദാസ് പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam