തിരുവനന്തപുരം : സ്പീക്കർ എ.എൻ. ഷംസീറും പി.പി. ചിത്തരഞ്ജൻ എംഎൽഎയും തമ്മിൽ രൂക്ഷമായ വാഗ്വാദം. നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെയാണ് വാഗ്വാദം ഉണ്ടായത്.
ചോദ്യോത്തര വേളയുടെ കൃത്യമായ സമയം പാലിക്കണമെന്നും ചട്ടങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും സ്പീക്കർ നിലപാട് എടുത്തു.
എംഎൽഎയുടെ മറുപടി അച്ചടക്കമില്ലാത്തതാണെന്ന് ഭരണ-പ്രതിപക്ഷ നിരകളിൽ നിന്ന് വിമർശനം ഉയർന്നു. സഭയിലെ മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.
അനുവദിച്ച ചോദ്യത്തിലേക്ക് കടക്കാതെ മറ്റ് കാര്യങ്ങൾ സംസാരിച്ച എംഎൽഎയുടെ നടപടിയാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചോദ്യത്തിലേക്ക് ഉടൻ കടക്കണമെന്നും അനാവശ്യ കാര്യങ്ങൾ സഭയിൽ പറയരുതെന്നും സ്പീക്കർ കർശന നിർദ്ദേശം നൽകി.
സ്പീക്കറുടെ ശാസനയ്ക്ക് പിന്നാലെ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്ന് ചിത്തരഞ്ജൻ എംഎൽഎ തിരിച്ചടിച്ചു. ഇതോടെ സ്പീക്കർ കൂടുതൽ ക്ഷോഭിച്ചു. സഭയിലെ ഉന്നത പദവിയായ ചെയറിനോട് വിനയത്തോടെ വേണം പെരുമാറാനെന്നും സഭാ മര്യാദകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. വാദപ്രതിവാദം മുറുകിയതോടെ സഭയിൽ അല്പനേരം നാടകീയ രംഗങ്ങൾ അരങ്ങേറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
