നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് സ്‌റ്റേഷനുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി

JUNE 16, 2025, 10:30 PM

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍  പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 

2025 ജൂണ്‍ 17,18,19 എന്നിങ്ങനെ മൂന്നു ദിവസം അവധിയായിരിക്കും. പോളിങ് സാമഗ്രികളുടെ വിതരണ - സ്വീകരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ജൂണ്‍ 17 മുതല്‍ 23 വരെയാണ് ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിന് അവധിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മറ്റന്നാള്‍ നിലമ്പൂര്‍ ജനത വിധിയെഴുതും. ഇടതുമുന്നണിയുടെ എം സ്വരാജ്, യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത്, ബിജെപിയുടെ അഡ്വ. മോഹന്‍ ജോര്‍ജ് എന്നിവര്‍ക്ക് പുറമെ, പി വി അന്‍വറും  മത്സരരംഗത്തുണ്ട്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam