പുതുവത്സരാഘോഷം; തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും

DECEMBER 30, 2023, 2:30 PM

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരക്ക് നിയന്ത്രിക്കാന്‍ തലസ്ഥാനത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. 

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ നടപടി സ്വീകരിക്കും. ലഹരി ഉപയോഗം കണ്ടെത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നല്ല തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രത്യേക പരിശോധനകള്‍ നടത്തുമെന്നും നാഗരാജു പറഞ്ഞു.

vachakam
vachakam
vachakam

മാനവീയത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഡിജെ പാര്‍ട്ടി നടക്കുന്ന ഇടങ്ങളില്‍ ആളുകളുടെ പേര് വിവരങ്ങള്‍ സൂക്ഷിക്കും. സിസിടിവി ക്യാമറകളും ഉറപ്പാക്കും.

മുന്‍ വര്‍ഷങ്ങളില്‍ പുതുവത്സര ആഘോഷങ്ങളില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ പ്രത്യേകം നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ടെന്നും 12 മണി കഴിഞ്ഞാല്‍ ബീച്ചിലേക്ക് പ്രവേശനം ഇല്ലെന്നും പൊലീസ് അറിയിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam