ഷിഗെല്ല മരണത്തിൽ പുതിയ വിവാദം; മരണകാരണം അറിയിച്ചത് ആരോഗ്യവകുപ്പല്ലെന്ന് കുടുംബം, വിവരം അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെ

JUNE 16, 2026, 12:01 AM

തൃശൂർ: മാപ്രാണം സ്വദേശിയായ 43 വയസുകാരന്റെ മരണകാരണം ഷിഗെല്ലയാണെന്ന വിവരം ആരോഗ്യവകുപ്പ് അധികൃതർ നേരിട്ട് അറിയിച്ചിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. മരണകാരണം സംബന്ധിച്ച വിവരം ആദ്യം അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയാണെന്നും കുടുംബാംഗങ്ങൾ പറയുന്നു.

ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധ എവിടെ നിന്നാണ് ഉണ്ടായതെന്നതടക്കമുള്ള കാര്യങ്ങൾ ആരോഗ്യവകുപ്പ് വിശദമായി അന്വേഷിച്ചുവരികയാണ്.

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നതിനുമുള്ള നടപടികൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ ജാഗ്രതാ നിർദേശങ്ങളും നിരീക്ഷണവും തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam