ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തീരുമാനം.
ഇത്തവണ എത്ര വള്ളങ്ങൾ മത്സരത്തിനിറങ്ങുമെന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമുണ്ടായിട്ടില്ല.
ആലപ്പുഴ പുന്നമട കായലിലാണ് 72ആമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുക. കൂടുതൽ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ ബോട്ട് റേസ് സൊസൈറ്റി പുറത്തുവിട്ടേക്കുമെന്നാണ് വിവരം.
വീയപുരം ജലരാജാവാണ് നിലവിലെ ജേതാക്കൾ. പിബിസിയുടെയും പള്ളാത്തുരുത്തിയെയും നിരണം ചുണ്ടിനെയും നടുഭാഗം ചുണ്ടിനെയും പിന്തള്ളിയാണ് വീയപുരം ചാമ്പ്യൻപട്ടം തുഴഞ്ഞെടുത്തത്. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
