നീറ്റ് യുജി പരീക്ഷ ഇന്ന്: ഇത്തവണ പരീക്ഷ എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

MAY 2, 2026, 10:17 PM

തിരുവനന്തപുരം: മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന പരീക്ഷയില്‍ രാവിലെ 11 മുതല്‍ ഒന്നര വരെയാണ് റിപ്പോര്‍ട്ടിങ് സമയം. പരീക്ഷ രണ്ടിനാണ് ആരംഭിക്കുന്നതെങ്കിലും ഒന്നരയ്ക്ക് മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

രാജ്യത്തിനകത്തും പുറത്തുമായി 22.79 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 23 പരീക്ഷാ കേന്ദ്രങ്ങളാണ് എന്‍.ടി.എ അനുവദിച്ചിട്ടുള്ളത്. പൊലീസ് സബ് ഡിവിഷനുകളില്‍ പരീക്ഷാ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുമെന്നും ആവശ്യമായ പൊലീസിനെ വിന്യസിക്കുമെന്നും ഡി.വൈ.എസ്.പിമാര്‍ യോഗത്തില്‍ അറിയിച്ചു.

മെയ് രണ്ട് മുതല്‍ മൂന്ന് വരെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ആവശ്യമായ പൊലീസ് സംവിധാനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ചോദ്യ പേപ്പറുകള്‍ അടങ്ങിയ ട്രങ്കുകള്‍ക്കും പരീക്ഷയ്ക്ക് ശേഷമുള്ള ഉത്തരക്കടലാസുകള്‍ ഉള്‍പ്പെടെയുള്ള ട്രങ്കുകള്‍ക്കും പൊലീസ് സേവനം അനുവദിച്ചു നല്‍കിയിരുന്നു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും തലേ ദിവസം മുതല്‍ തടസം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉറപ്പ് വരുത്താന്‍ കെ.എസ്.ഇ.ബിക്കും നിര്‍ദേശം നല്‍കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam