തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ കുട്ടിയുടെ അമ്മയുടെ പങ്കാളി അഷ്കർ പൊലീസ് കസ്റ്റഡിയിൽ. കുട്ടി ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
രണ്ടാനച്ഛൻ അഷ്കർ കുഞ്ഞിനെ മർദിക്കാറുണ്ടെന്നു ബന്ധുക്കൾ പൊലീസിന് മൊഴിനൽകി. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന നിലയിൽ രണ്ടാനച്ഛൻ അഷ്കറാണ് ഇന്നലെ കുഞ്ഞിനെ എസ് എടി ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കുഞ്ഞിൻറ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. കുട്ടിയെ രണ്ടാനച്ഛൻ നിരന്തരമായി
മർദ്ദിക്കാറുണ്ടെന്ന് അമ്മൂമ്മ അടക്കമുള്ള ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം വിശദമായി അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. രണ്ടാനച്ഛനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
കുട്ടിയുടെ അമ്മ അഖിലയേയും പൊലീസ് ചോദ്യം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
