കൊച്ചി: ഡാര്‍ക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയതില്‍ ഏഴുപേര്‍ കൊച്ചിയില്‍ പിടിയില്‍.
നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ഏഴംഗ സംഘത്തെ കുരുക്കിയത്. ജർമിനിയിൽ നിന്നെത്തിയ പാഴ്സൽ സംബന്ധിച്ച അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.
ലഹരിയിടപാടുകളുടെ സൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ബാബു, ഷാരുൻ ഷാജി, കെ.പി അമ്പാടി, സി.ആർ അക്ഷയ്, അനന്തകൃഷ്ണൻ ടെബി, ആന്റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്.
പാഴ്സൽ വഴി എത്തിയത് 10എൽഎസ്ഡി സ്റ്റാമ്പുകളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെ ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 326 എൽഎസ്ഡി സ്റ്റാമ്പുകൾ, 8ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്