വാദങ്ങൾ പൊളിയുന്നു! കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നു:  നവകേരള ബസിന് നേരെ കല്ലേറുണ്ടായിട്ടില്ലെന്ന് ഡ്രൈവർ

JUNE 2, 2026, 11:42 PM

ആലപ്പുഴ: നവകേരള സദസിനിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനത്തിൽ പ്രതികളുടെ വാദം പൊളിച്ച് എസ്‌ഐടി റിപ്പോർട്ട്.  പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുള്ള എസ്‌ഐടി റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്.

പ്രതികൾ ഉപയോഗിച്ച ലാത്തി കൊണ്ടുള്ള അടി ഗുരുതര പരിക്ക് ഉണ്ടാക്കുന്നതാണ്. മരണം വരെ സംഭവിക്കാം എന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. മർദ്ദനമേറ്റവർക്ക് കഴുത്തിലും തലയ്ക്കും പലതവണ അടിയേറ്റു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐപിസി 308 ചുമത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ അടിയേറ്റ് എ ഡി തോമസിന്റെ തല പൊട്ടി ചോരയൊലിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. പരിക്കിന്റെ ആഴത്തെ കുറിച്ച് മെഡിക്കൽ വിദഗ്ധരുടെയും അഭിപ്രായം തേടിയിരുന്നു.

പ്രതിഷേധത്തിനിടെ ബസ്സിന് നേരെ കല്ലേറുണ്ടായെന്ന ആരോപണം തെളിയിക്കാൻ ഫോറൻസിക് പരിശോധനയിൽ സാധിച്ചില്ലെന്നും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മൊഴി പ്രതികൾക്ക് എതിരാണെന്നും റിപ്പോർട്ടിലുണ്ട്. 

vachakam
vachakam
vachakam

കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്ന് എസ്‌ഐടി റിപ്പോർട്ടിലുണ്ട്. കോടതിക്ക് മുന്നിലെത്തിയ തെളിവുകൾ പോലും നശിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരും തെളിവുകൾ നശിപ്പിക്കുകയും മാറ്റം വരുത്തുകയും ചെയ്തു. ഇവർക്കെതിരെയും അന്വേഷണം ആവശ്യമാണ്. പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെയും തെളിവുകളും ഇല്ലാതാക്കും. നേരത്തെ തെളിവ് നശിച്ചപ്പോഴേക്കും പ്രതികൾക്ക് പങ്കുണ്ട്. ഉന്നതതല ബന്ധമുള്ളവരാണ് പ്രതികളെന്നും എസ്‌ഐടി പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam