പയ്യന്നൂർ: ദേശീയപാതയുടെ സർവീസ് റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴി ഇനി വേഗത്തിൽ കിട്ടും. മൂന്നരമീറ്റർ വീതിയിൽ വീട്ടിലേക്ക് നിർമാണ ഏജൻസി നിർമിച്ചുകൊടുക്കും.
ദേശീയപാതാ അതോറിറ്റിക്ക് വെള്ളക്കടലാസിൽ നേരിട്ട് അപേക്ഷ നൽകിയാൽ മതി. ഇതുവരെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ സൈറ്റിൽ കയറി അപേക്ഷിക്കണമായിരുന്നു. വീട് നിർമാണത്തിനുള്ള പെർമിറ്റ്, പ്ലാൻ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടിയിരുന്നു.
ഇനി അതൊന്നും വേണ്ട. പുതിയ വീട് പണിയുന്നവർക്കും പണിയാൻ പോകുന്നവർക്കും റോഡിന് അപേക്ഷിക്കാം. വീടുകൾക്ക് സൗജന്യമായി നിർമിച്ചുനൽകും.
വാണിജ്യ-വ്യാപാര കെട്ടിടങ്ങളാണെങ്കിൽ വലുപ്പത്തിനനുസരിച്ച് ഫീസുണ്ട്. മുമ്പത്തെപ്പോലെ പോർട്ടൽ മുഖാന്തരം അപേക്ഷിക്കുകയും വേണം. സർവീസ് റോഡിന്റെ അരികിൽ ഫൂട്ട്പാത്ത് ആണ് വരിക. വഴി ആവശ്യമുള്ളവർക്ക് ഫൂട്ട്പാത്തിന്റെ ഉയരം താഴ്ത്തി മൂന്നരമീറ്ററിൽ വാഹനം കടന്നുപോകാനുള്ള നിർമിതി ഒരുക്കുകയാണ് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
