എന്‍. ശക്തന്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചു

NOVEMBER 18, 2025, 12:15 AM

തിരുവനന്തപുരം: എന്‍. ശക്തന്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചു. 

തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. 

പാലോട് രവി രാജിവെച്ചതിന് പിന്നാലെയായിരുന്നു ശക്തന് ഡിസിസി അധ്യക്ഷപദം ലഭിച്ചത്. അതേസമയം, ശക്തന്റെ രാജിക്കത്ത് നേതൃത്വം സ്വീകരിച്ചിട്ടില്ലെന്ന് സൂചന.

vachakam
vachakam
vachakam

താത്കാലിക അധ്യക്ഷനായി തുടരാന്‍ താത്പര്യമില്ലെന്ന് ശക്തന്‍ നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. സ്ഥിരം അധ്യക്ഷസ്ഥാനം വാഗ്ദാനംചെയ്താലും അദ്ദേഹം സ്വീകരിച്ചേക്കില്ല.

തദ്ദേശത്തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ ശക്തനോട് തുടരാന്‍ നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam