പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്നാം പ്രതിയും പിടിയിൽ.
കൊലപാതകത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. പിന്നീടാണ് മൂന്നാമനെയും പിടികൂടിയത്.
പത്തനംതിട്ട സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഹാരിബ് ആണ് പിടിയിലായിരിക്കുന്നത്. കൊലപാതകത്തിൽ മൂന്ന് പേരുണ്ടായിരുന്നെന്നും അതിലൊരാൾ മലയാളിയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്നാം പ്രതി ഹാരിബിനെ പൊലീസ് പിടികൂടിയിരിക്കുന്നത്.
തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും പത്തനംതിട്ടയിൽ എത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്