'നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കുന്നു, യുഡിഎഫിനെ ജയിപ്പിച്ചത് വര്‍ഗീയവാദികൾ'; എം.വി.ഗോവിന്ദന്‍

JUNE 23, 2025, 4:02 AM

നിലമ്പൂര്‍: നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 

എല്‍ഡിഎഫിന് കിട്ടിയത് മതനിരപേക്ഷ വോട്ടുകളാണെന്നും പരാജയം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുത്താനുണ്ടെങ്കില്‍ തിരുത്തുമെന്നും എല്‍ഡിഎഫിന് ജയിക്കാന്‍ കഴിയുന്ന സാഹചര്യം ഉള്ള മണ്ഡലമല്ല കാലങ്ങളായി നിലമ്പൂര്‍. 

പുറമെ നിന്നുള്ള വോട്ടുകള്‍ ലഭിച്ചപ്പോഴാണ് ജയിക്കാന്‍ കഴിഞ്ഞത്. വോട്ട് കുറഞ്ഞില്ലെങ്കിലും യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത് വര്‍ഗീയ ശക്തികളുടെ വോട്ട് കൊണ്ടാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

vachakam
vachakam
vachakam

യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്താനായില്ല. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 1470 വോട്ട് കുറഞ്ഞു. ബിജെപി വിജയസാധ്യതയില്ല എന്ന് പറഞ്ഞ് യുഡിഎഫിന് വോട്ട് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ഗീയ വാദികളെയും തീവ്രവാദികളെയും എതിര്‍ത്താണ് എല്‍ഡിഎഫ് ഇത്രയും വോട്ട് നേടിയത്. എല്‍ഡിഎഫിന് കിട്ടിയത് മതനിരപേക്ഷ വോട്ടുകള്‍. മതനിരപേക്ഷ വാദികളുടെ പിന്തുണ നേടാന്‍ എല്‍ഡിഎഫിന് സാധിച്ചു- ഗോവിന്ദൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam