ശബരിമല യുവതി പ്രവേശനം; സർക്കാർ നിലപാട് കോടതിയിൽ പറയുമെന്ന് എം.വി ഗോവിന്ദൻ

FEBRUARY 14, 2026, 11:58 PM

പാലക്കാട്: ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

സർക്കാർ നിലപാട് കോടതിയിൽ പറയുമെന്നും അതിനെപറ്റി വേവലാതിപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ അന്തസ് ഉയർത്തിപിടിക്കും. ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ല. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയും.

വിശ്വാസികളുടെ താൽപര്യങ്ങളും നിയമവും നടപ്പിലാക്കുമെന്നും ​ഗോവിന്ദൻ. അതേസമയം, ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ദേവസ്വം ബോര്‍ഡിന്‍റെ മുന്നില്‍ റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

vachakam
vachakam
vachakam

പൂര്‍ണമായ റിപ്പോര്‍ട്ട് വരുമ്പോൾ കൂടുതൽ പ്രതികരിക്കാം. തെറ്റായതും അപാകത നിറഞ്ഞതുമായ റിപ്പോര്‍ട്ടാണിത്. അതില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam