“അപ്രതീക്ഷിത പരാജയം, തിരുത്തലുകൾ നടത്തി മുന്നോട്ട് പോകും": കനത്ത തോൽവിക്ക് പിന്നാലെ ആദ്യ വാർത്താ സമ്മേളനം വിളിച്ചു എംവി ഗോവിന്ദൻ

MAY 6, 2026, 6:03 AM

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന പ്രതികരണവുമായി എം വി ഗോവിന്ദൻ. കനത്ത തോൽവിക്ക് പിന്നാലെ ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സിപിഎം പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർനടപടികൾ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ചരിത്രത്തിൽ ഇതിലും കുറഞ്ഞ വോട്ട് ശതമാനം ലഭിച്ച സാഹചര്യങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഗോവിന്ദൻ ഓർമ്മിപ്പിച്ചു.

ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും, ആത്മപരിശോധനയിലൂടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam