മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാട് മുസ്ലിം ലീഗ് ശക്തമായി മുന്നോട്ടുവച്ചതായി റിപ്പോർട്ട്. കാലങ്ങളായി ലീഗ് കൈകാര്യം ചെയ്യുന്ന വകുപ്പായതിനാൽ അത് നിലനിർത്തണമെന്നാണ് പാർട്ടിയുടെ അഭിപ്രായം.
വിദ്യാഭ്യാസ മന്ത്രിസ്ഥാനം ആബിദ് ഹുസൈൻ തങ്ങൾ അല്ലെങ്കിൽ എൻ. ഷംസുദ്ദീൻ എന്നിവരിൽ ഒരാൾക്ക് ലഭിക്കാനാണ് സാധ്യത. അതേസമയം, ചരിത്ര വിജയം നേടിയ പി.കെ. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുവെന്ന സൂചനയും നിലനിൽക്കുന്നു.
മന്ത്രിസ്ഥാനം നിശ്ചയിക്കുന്നത് പ്രാദേശിക ഘടകങ്ങൾ പരിഗണിച്ചായിരിക്കും. കെ.എം. ഷാജി, ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്റഫ്, പി.കെ. ബഷീർ എന്നിവരാണ് പരിഗണന പട്ടികയിൽ ഉള്ളത്.
ഇന്ന് പാണക്കാട് നടന്ന സാദിഖലി ശിഹാബ് തങ്ങൾ - പി.കെ. കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയിൽ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ മന്ത്രിയാകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പാർട്ടി നേതൃത്വവും അധ്യക്ഷനും ചേർന്നാണ് എടുക്കുകയെന്ന് ആബിദ് ഹുസൈൻ തങ്ങൾ പ്രതികരിച്ചു. ഇതിനിടെ പി.കെ. ബഷീർ മന്ത്രിയാകുമെന്ന പ്രതീക്ഷയിൽ അരീക്കോട് പ്രദേശത്ത് ഫ്ലക്സ്ബോർഡുകളും ഉയർന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
