മുഖ്യമന്ത്രിപോരിൽ കോൺഗ്രസിന് മുന്നറിയിപ്പ്; നിലപാട് വ്യക്തമാക്കി മുസ്ലീം ലീഗ് 

MAY 6, 2026, 12:19 AM

കോഴിക്കോട്: മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിലെ ചർച്ചകൾ ജനവിധിയുടെ തിളക്കം കെടുത്തരുതെന്ന് മുന്നറിയിപ്പുമായി മുസ്ലീം ലീഗ് രംഗത്ത്. പാർട്ടിയുടെ ഉന്നതാധികാര സമിതി കോൺഗ്രസ് നേതൃത്വത്തെ ഈ നിലപാട് അറിയിച്ചു.

മുഖ്യമന്ത്രിപദത്തിൽ ഹൈക്കമാൻഡ് ചോദിച്ചാൽ മാത്രമേ ഔദ്യോഗിക നിലപാട് അറിയിക്കൂ എന്നും ലീഗ് വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദവിയും മന്ത്രിമാരുടെ എണ്ണവും ഇപ്പോൾ ചർച്ചയാക്കേണ്ട വിഷയമല്ലെന്നാണ് പാർട്ടിയുടെ തീരുമാനം.

ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനകത്ത് ശ്രദ്ധേയമായ നേട്ടമാണ് മുസ്ലീം ലീഗ് സ്വന്തമാക്കിയത്. മത്സരിച്ച 27 സീറ്റുകളിൽ 22 സീറ്റുകളിലും വിജയിച്ച് സംസ്ഥാനത്തെ മൂന്നാമത്തെ വലിയ ഒറ്റകക്ഷിയായി ലീഗ് മാറി.

vachakam
vachakam
vachakam

ഈ ശക്തമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സർക്കാരിൽ മികച്ച പങ്കാളിത്തം ലീഗ് പ്രതീക്ഷിക്കുന്നു. അഞ്ചിലധികം മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന. സാധ്യതാ പട്ടികയിൽ പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുള്ള, എം എ റസാഖ്, കെ എം ഷാജി എന്നിവർ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.

യുഡിഎഫ് സർക്കാരിന്റെ രൂപീകരണത്തിന് മുന്നോടിയായി മുന്നണിക്കകത്തെ ചർച്ചകൾ കൂടുതൽ ചൂടുപിടിക്കാനാണ് സാധ്യത.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam