കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് മുസ്‌ലിം ലീഗ്. പരാതി കോണ്‍ഗ്രസ് നേതൃത്വത്തെ ലീഗ് അറിയിച്ചു.
മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന നിയമവകുപ്പ് നടത്തിയ ഈ നിയമനങ്ങളില്‍ മുസ്ലിം ലീഗിന് ലഭിച്ചത് ഒമ്പതെണ്ണമാണ്.
സീനിയര്‍ പ്ലീഡര്‍, സ്‌പെഷ്യല്‍ പ്ലീഡര്‍, പ്ലീഡര്‍ പോസ്റ്റുകളിലായി 82 പേരെയാണ് അഡ്വക്കെറ്റ് ജനറല്‍ ഓഫീസില്‍ സര്‍ക്കാര്‍ നിയമിച്ചത് .
കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ കണക്കാക്കിയാല്‍ 54 പേരെ കൂടി ഇനി നിയമിക്കാനുണ്ട്. എങ്കിലും ഇതുവരെ നടന്ന നിയമനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് മുസ്ലിം ലീഗിന്റെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
