തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ.
മുസ്ലീം ലീഗിൻ്റെ നിയമസഭാ കക്ഷി യോഗത്തിലാണ് ഷംസുദ്ദീൻ്റെ പ്രതികരണം.
പി എം ശ്രീയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നതിനിടെ ആണ് ഭരണപക്ഷത്തെ എംഎൽഎമാർക്കിടയിലും ആശങ്ക തുടരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ലീഗ് എംഎൽഎമാർ യോഗത്തിൽ ആശങ്കയറിയിച്ചു. പദ്ധതി നടത്തിപ്പിൽ നല്ല ജാഗ്രത വേണമെന്ന് യോഗത്തിൽ പൊതു അഭിപ്രായം ഉയർന്നു.
മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം മറ്റന്നാൾ ചേരും. യോഗത്തിന് ശേഷം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
