തിരുവനന്തപുരം: നെടുമങ്ങാട്ട് കൊല്ലപ്പെട്ട ഒന്നരവയസുകാരൻ അതിക്രൂരമായ പീഡനത്തിനിരയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.
ജനനേന്ദ്രിയത്തിലടക്കം ആഴത്തിലുള്ള മുറിവുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു. കൂടാതെ, കാലുകളിൽ സിഗരറ്റ് വച്ച് പൊള്ളിച്ചതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ വലിയ ഞെട്ടലും പ്രതിഷേധവും ഉയർന്നിരിക്കുകയാണ്.
കുഞ്ഞിന്റെ മരണത്തിൽ കുടുംബാംഗങ്ങൾ ഇപ്പോഴും നടുക്കത്തിലാണ്. കുഞ്ഞിനെ തിരികെ വിട്ടുകിട്ടാൻ അച്ഛന്റെ വീട്ടുകാർ ശ്രമിച്ചിരുന്നതായും, കുഞ്ഞിനെ കൈമാറാമെന്ന് അമ്മ അഖിലയുടെ ബന്ധുക്കൾ ഉറപ്പ് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവത്തിന് പിന്നാലെയാണ് അമ്മ അഖിലയും അവരുടെ പങ്കാളിയായ അഷ്കറും കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്ന സംശയം ബന്ധുക്കൾക്ക് തോന്നിത്തുടങ്ങിയത്. കുട്ടിയുടെ അച്ഛൻ മരിച്ചതിന് ശേഷമാണ് അമ്മ കുഞ്ഞുമായി മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയതെന്നും ബന്ധുക്കൾ വ്യക്തമാക്കി.
കേസിൽ അറസ്റ്റിലായ അഖിലയെയും അഷ്കറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞിന് നേരെയുണ്ടായ ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ പൊലീസ് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
