മൂന്നാർ ഗ്ലാസ് ബ്രിഡ്ജ് നിർമാണം: കയ്യേറ്റമില്ലെന്ന് റിപ്പോർട്ട് നൽകിയ സർവെയർക്ക് സസ്പെൻഷൻ

OCTOBER 8, 2026, 11:20 PM

 മൂന്നാർ: മൂന്നാറിലെ ഗ്ലാസ് ബ്രിഡ്ജ് നിർമാണത്തിൽ കയ്യേറ്റം ഇല്ലെന്ന് റിപ്പോർട്ട് ചെയ്ത താലൂക്ക് സർവെയർക്ക് സസ്പെൻഷൻ. സർക്കാർ ഭൂമി കയ്യേറിയാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ​ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടനഘട്ടത്തിൽ തന്നെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.

തുടർന്ന് ഉദ്ഘാടനത്തിന്റെ രണ്ട് ദിവസത്തിന് ശേഷം ജില്ലാ കളക്ട‌ർ സ്റ്റോപ്പ് മെമോ നൽകിയിരുന്നു. തുടർന്ന് ഇതിനെതിരെ ഉടമകൾ ഹൈക്കോടതിയിൽ പോയി അനുകൂല വിധി നേടുകയായിരുന്നു. 

 അനുമതിയില്ലാതെയും നിർമ്മാണ നിരോധന ഉത്തരവുകൾ ലംഘിച്ചുമാണ് ആനച്ചാലിൽ ഗ്ലാസ് ബ്രിഡ്ജ് പണിതതെന്ന് നേരത്തെ ജില്ലാ ഭരണകൂടവും ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. വിരുദ്ധ റിപ്പോർട്ടുകൾ നൽകി കേസ് തിരിച്ചുവിടാൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ കൂടുതൽ അന്വേഷണം നടക്കും. ഹൈക്കോടതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചതിനാണ് അഫസൽ ബിക്കെതിരെ നടപടിയെടുത്തത്. 

vachakam
vachakam
vachakam

 ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ലഭിക്കാൻ നിർണായകമായത് സർവെയർ നൽകിയ റിപ്പോർട്ടായിരുന്നു. തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്. ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിന് പിന്നിലെ റവന്യൂ ഭൂമി കൈയ്യേറ്റം മറച്ചുവെക്കാനും തെറ്റായ വിവരങ്ങൾ സമർപ്പിക്കാനും മുൻ സർവേയർ മനഃപൂർവ്വം ശ്രമിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയായി സസ്പെൻഷൻ ഉത്തരവിട്ടത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam