ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐസിസി നിയോഗിച്ച നിരീക്ഷകര്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.
എഐസിസി ജനറൽ സെക്രട്ടറിമാരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവര്‍ രാവിലെ ഖർഗെയുടെ വസതിയിലെത്തി നേരിട്ടാണ് റിപ്പോർട്ട് കൈമാറിയത്.
റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഉടൻ ചർച്ചകൾ നടക്കുമെന്നും മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അജയ് മാക്കൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സങ്കീർണ്ണമാണെന്ന് നിരീക്ഷകർ ഖർഗെയെ ധരിപ്പിച്ചതായും വിവരം.
അതേസമയം, എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ചെന്ന പേരിൽ പുറത്തുവന്ന പട്ടികയും ചിത്രങ്ങളും യഥാർത്ഥ രേഖകളല്ലെന്ന് മുകുൾ വാസ്നിക് വിശദീകരിച്ചു. മാധ്യമങ്ങളിൽ പ്രചരിച്ച രേഖകൾ എഐസിസി നിരീക്ഷകരുടെ കൈവശമുണ്ടായിരുന്ന യഥാർത്ഥ രേഖകളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
