കൊല്ലം: നടനും എംഎല്‍എയുമായ എം. മുകേഷിന് സിപിഎം അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയെന്നു റിപ്പോർട്ട്. പാർട്ടിയുമായി ബന്ധപ്പെട്ട പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടെന്നും പ്രചാരണ പോസ്റ്ററുകളില്‍ മുകേഷിന്‍റെ ഫോട്ടോ ഉള്‍പ്പെടുത്തേണ്ട എന്നുമാണ് പാർട്ടി കൊല്ലം ജില്ലാ നേതൃത്വത്തിന്‍റെ അനൗദ്യോഗിക തീരുമാനം.
ഈ വിവരം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. മുകേഷിനെതിരേ നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കുറ്റപത്രം നല്‍കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.
കൊല്ലത്ത് നടക്കാൻ പോകുന്ന സിപിഎം സംസ്ഥാനസമ്മേളനത്തിന്‍റെ പ്രചാരണ പരിപാടികളിലും പോസ്റ്ററുകളിലും മുകേഷിന്‍റെ സാന്നിധ്യം ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് താല്‍കാലിക വിലക്കെന്നാണു സൂചന.
അതേസമയം എംഎല്‍എ എന്ന നിലയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. എന്നാല്‍ മുകേഷ് പങ്കെടുക്കുന്ന പരിപാടികളില്‍ പ്രമുഖ നേതാക്കള്‍ പരമാവധി വിട്ടുനില്‍ക്കും, സംസ്ഥാന സമ്മേളനത്തിന്‍റെ സംഘാടക സമിതിയില്‍ മുകേഷിന്‍റെ പേരുണ്ട്.
മുകേഷിനെതിരായ കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്പാണ് സംഘാടകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. മുകേഷിന് എതിരെ നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ അതിവേഗം കുറ്റപത്രം സമർപ്പിച്ചതോടെ കൊല്ലത്തെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി എന്നതാണ് വാസ്തവം. പാർട്ടി സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതല്‍ ഒമ്ബത് വരെയാണു കൊല്ലത്ത് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്