കോഴിക്കോട്: പ്രതിപക്ഷത്തിന്റെ വിമർശനത്തേക്കാളും പലവിധ ആരോപണങ്ങളെക്കാളും കുറിക്കുകൊണ്ട വാക്കുകളാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ (കെഎൽഎഫ്) മുഖ്യാതിഥിയായി പങ്കെടുത്ത എം.ടി.വാസുദേവൻ നായരുടെ വിവാദ പ്രസംഗം.
എംടി യുടെ വാക്കുകൾ സാംസ്കാരിക കേരളം ഏറ്റെടുത്ത് സർക്കാരിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉണ്ടായി. എംടിയുടെ വാക്കുകൾ സർക്കാരിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.
എന്നാൽ എംടിയുടെ പ്രസംഗത്തിൽ ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണം നടത്തിയെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നു. വിവാദ പ്രസംഗത്തിനു പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണം നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രസംഗത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായാണു സൂചന. ബാഹ്യ ഇടപെടൽ ഇല്ലെന്നും, പഴയ ലേഖനം എംടി ആവർത്തിക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ട് ചെയ്ത രഹസ്യാന്വേഷണ സംഘം അതു സാധൂകരിക്കാൻ ലേഖനം പ്രസിദ്ധീകരിച്ച പഴയ പുസ്തകവും സമർപ്പിച്ചു.
പ്രസംഗം മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ചിന് ആഭ്യന്തര വകുപ്പിലെ ഉന്നതൻ നിർദേശം നൽകിയത്. എംടിയുടെ പ്രസംഗം കഴിഞ്ഞയുടനെതന്നെ സംഭവം വിവാദമാകുമെന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്