തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന മുൻ എഡിജിപി എം.ആർ അജിത് കുമാർ നേരിട്ട് ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ. കേസ് ഡയറിയിൽ തിരുത്തൽ വരുത്താൻ എഡിജിപി നിർദ്ദേശം നൽകിയെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക റിപ്പോർട്ടിലുള്ളത്. ഈ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധവും ക്രിമിനൽ കുറ്റവുമാണെന്നായിരുന്നു യഥാർത്ഥ അന്വേഷണ റിപ്പോർട്ട്. എന്നാൽ, മർദ്ദന ദൃശ്യങ്ങൾ പോലീസ് കണ്ടിട്ടില്ലെന്ന കള്ളവാദം ഔദ്യോഗിക റിപ്പോർട്ടിൽ തിരുകിക്കയറ്റാൻ അജിത് കുമാർ സമ്മർദ്ദം ചെലുത്തുകയായിരുന്നു.
റിപ്പോർട്ട് തിരുത്തുന്നതിനായി ആലപ്പുഴ ഡിവൈഎസ്പി സുനിൽ രാജിനെ എഡിജിപിയുടെ ഓഫീസിലേക്ക് മൂന്ന് തവണയാണ് രഹസ്യമായി വിളിച്ചുവരുത്തിയത്. ഗൺമാൻമാരെ രക്ഷിക്കാനായി, മർദ്ദനത്തിന്റെ ദൃശ്യങ്ങളൊന്നും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന വ്യാജവിവരം റിപ്പോർട്ടിന്റെ ഭാഗമാക്കി മാറ്റി.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ നിയമം കൈയ്യിലെടുത്ത സംഭവം ക്രിമിനൽ കുറ്റമാണെന്ന കണ്ടെത്തലാണ് ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
