ഒന്നരവയസുകാരന്റെ കൊലപാതകം; അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് രേഖപ്പെടുത്തി

MAY 30, 2026, 8:26 PM

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.

സ്ഥിരമായ മർദ്ദനമായിരുന്നു മരണകാരണം. ആന്തരിക അവയവങ്ങളിൽ രക്തസ്രാവമുണ്ടായതായും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അഷ്‌കർ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛർദ്ദിക്കുകയും തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തത്. പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വെച്ച് കുഞ്ഞ് മരിക്കുകയായിരുന്നു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് രണ്ടാനച്ഛൻ പറഞ്ഞത്.   

vachakam
vachakam
vachakam

നെടുമങ്ങാട് സ്വദേശി അഖില, പങ്കാളി അഷ്‌കർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ അഷ്‌കർ മർദ്ദിച്ചിട്ടുണ്ടെന്ന് അമ്മ അഖില പറഞ്ഞു.

പൊലീസിന്റെ ചോദ്യം ചെയ്യിലിലാണ് അഖില ഇക്കാര്യം സമ്മതിച്ചത്. അഷ്‌കർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല.  കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam